Wednesday, July 2, 2025 6:40 am

അട്ടപ്പാടി മധു കൊലക്കേസ് : സാക്ഷി പ്രതിയാകുമോ? കൂറുമാറിയ സാക്ഷിയുടെ നേത്രപരിശോധനാഫലം ഇന്ന് കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ കൂറുമാറിയ ഇരുപത്തിയാമ്പതാം സാക്ഷി സുനിൽകുമാറിന്‍റെ നേത്ര പരിശോധനാ ഫലം ഇന്ന് കോടതിയിൽ ഹാജരാക്കും. വിസ്താരം കഴിഞ്ഞെങ്കിലും സുനിലിനോട് ഇന്നും ഹാജരാകണമെന്ന് മണ്ണാർക്കാട് എസ്‍സി എസ്‍ടി കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്നലെ വിചാരണയ്ക്കിടെ, മധുവും സുനിലും പ്രതികളും ഉൾക്കൊള്ളുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ഒന്നും കാണുന്നില്ലെന്ന് സുനിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് വിചാരണ കോടതി സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാൻ ഉത്തരവിട്ടത്. കാഴ്ചപരിമിതി ഇല്ലാത്തയാളാണ് സുനിൽകുമാർ എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഈ റിപ്പോർട്ട് ഇന്ന് കോടതിക്ക് കൈമാറും. വീണ്ടും സുനിലിനെ വിസ്തരിക്കുമോ അതോ കോടതിയെ കബളിപ്പിച്ചതിന് കേസ് എടുക്കാൻ നിർദേശിക്കുമോ എന്നതാണ് ആകാംക്ഷ. അതേസമയം കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. 32 മുതൽ 35 വരെയുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കും. മുപ്പത്തി രണ്ടാം സാക്ഷി മനാഫ്, മുപ്പത്തിമൂന്നാം സാക്ഷി രഞ്ജിത്ത്, മുപ്പത്തിനാലാം സാക്ഷി മണികണ്ഠൻ, മുപ്പത്തിയഞ്ചാം സാക്ഷി അനൂപ് എന്നിവരുടെ വിസ്താരമാണ് നിശ്ചയിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ 16 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. 31 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്. കേസിലാകെ 122 സാക്ഷികളാണുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം – ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...