മധു വധക്കേസ് ; മേൽക്കോടതിയെ സമീപിക്കാൻ കുടുംബത്തിന് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മധു വധക്കേസ് വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ എല്ലാ നടപടികൾക്കും സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു.അപ്പീൽ പോയാൽ സർക്കാർ വേണ്ട സഹായം നൽകും.ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും ആക്ഷേപങ്ങളും പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികൾക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് മധുവിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു.മണ്ണാർക്കാട് മജിസ്ട്രേറ്റ് എസ്‌സി, എസ്‌ടി കോടതി വിധിയിൽ മധുവിന് നീതി ലഭിച്ചില്ലെന്ന് സഹോദരി സരസു പറഞ്ഞു.

കോടതിക്ക് നടന്നതൊന്നും മനസിലായില്ല, ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കും.ആദിവാസികൾക്കായുള്ള കോടതി തങ്ങൾക്ക് നീതി നൽകിയില്ലെന്നും വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായെന്നും സരസു പറഞ്ഞു.പ്രതികൾക്ക് കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിക്കാത്ത കോടതി വാദികൾക്കൊപ്പമായിരുന്നില്ലെന്നും സരസു പറഞ്ഞു. കേസിനെ പ്രതികൾ അട്ടിമറിച്ചു.നാല് വർഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികൾക്ക് അനുകൂലമായ രീതിയിൽ സാക്ഷികളെ സ്വാധീനിക്കാനടക്കം സാധിച്ചുവെന്നും നീതിയ്ക്കായി മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....