കാസര്‍കോട്ട് വെള്ളപ്പൊക്ക ഭീഷണി ; നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, മധൂര്‍ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കനത്ത മഴയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. തേജസ്വിനി പുഴയും മധുവാഹിനി പുഴയും കരകവിഞ്ഞൊഴുകിയതോടെ മധൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും നീലേശ്വരം നഗരസഭയിലെ പാലായിയിലും പരിസരങ്ങളിലും വെള്ളം കയറി. പൊടാതുരുത്തിയിലെ നളിനിയുടെ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. മധുവാഹിനി കരകവിഞ്ഞൊഴുകിയപ്പോള്‍ മധൂര്‍ ക്ഷേത്രത്തിലേക്ക് വെള്ളം കയറി.

പട്‌ലയിലെ 15 വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് 60ഓളം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജിലെ കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളില്‍പെട്ട 29 പേരെ ഏകാധ്യാപക വിദ്യാലയത്തിലേക്ക് മാറ്റി പാര്‍പിച്ചു. മധൂര്‍ പട്‌ലയിലെ മൊഗേര്‍ പ്രദേശം വെള്ളം കയറിയ നിലയില്‍. വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം ബേളൂര്‍ പഞ്ചായതിലെ പാലപ്പുഴയിലെ വിജയന്റെ കുടുംബത്തെ തൊട്ടടുത്ത അങ്കണ്‍വാടിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് താലൂക്കിലെ വെള്ളാട്ട് പ്രദേശത്തെ 20 ഓളം വീടുകളില്‍ വെള്ളം കയറി. പ്രായമുള്ളവരെ ബന്ധു വീടുകളിലേക്ക് താല്‍ക്കാലികമായി മാറ്റി.

ബന്തടുക്ക ചേമ്പ്രക്കല്ല് കോളനിയില്‍ വെള്ളം കയറി. ചേമ്പ്രക്കല്ല് കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു പന്ത്രണ്ട് വീട്ടുകാരെ സെന്റ് മേരീസ് എല്‍പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. കരിവേടകം വില്ലേജില്‍ പുനരധിവാസ ക്യാമ്പ് തുറന്നു. കാസര്‍കോട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു.16 പുരുഷന്‍മാരും 21 സ്ത്രീകളും ഏഴ് ആണ്‍ കുട്ടികളും 10 പെണ്‍കുട്ടികളുമായി 54 പേരാണ് ക്യാമ്പിലുള്ളത്. അറുപത് വയസ് പിന്നിട്ട രണ്ട് സ്ത്രീകളും ഒരു പുരുഷനും ക്യാമ്പിലുണ്ട്. വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി വില്ലേജിലെ കമ്മാടി എന്നിവിടങ്ങളിലായി 2 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. രണ്ട് ക്യാമ്പുകളിലുമായി 18 കുടുംബങ്ങളിലെ 77 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്‌. കാസര്‍കോട്ട് ഈ സീസണില്‍ ലഭിക്കേണ്ട മഴയേക്കാല്‍ കൂടുതല്‍ മഴ ലഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...