മധ്യപ്രദേശിൽ പോസ്റ്റല്‍ ബാലറ്റ് പെട്ടി സീല്‍ പൊട്ടിച്ച നിലയിലെന്ന് കോണ്‍ഗ്രസ് ; നിഷേധിച്ച് കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പോസ്റ്റല്‍ വോട്ട് സൂക്ഷിച്ച കവറിന്റെ സീല്‍ പൊട്ടിച്ച നിലയിലെന്ന് കോണ്‍ഗ്രസ്. ഉജ്ജയിനില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചത്. പോസ്റ്റല്‍ വോട്ട് സൂക്ഷിച്ചിരുന്ന കവറിന്റെ പഴയ സീല്‍ പൊട്ടിച്ച് പുതുതായി സീല്‍ ചെയ്ത നിലയിലായിരുന്നുവെന്ന് കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എ മഹേഷ് പര്‍മാര്‍ ആരോപിച്ചു. പുതിയ സീലിന്റെ നനവ് പോലും മാറിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. ഉജ്ജയിനില്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് കൃത്രിമം നടന്നിരിക്കുന്നു. ഉജ്ജയിനിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച പോസ്റ്റല്‍ ബാലറ്റ് ബോക്‌സിന്റെ സീല്‍ പൊട്ടിച്ച നിലയില്‍ ആയിരുന്നു. പൊട്ടിയ ബാലറ്റ് പേപ്പല്‍ സീല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ആരോപണം റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കളക്ടര്‍ തള്ളി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ജില്ലാ ട്രഷറിയില്‍ നിന്ന് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് പെട്ടികള്‍ മാറ്റിയെന്നും മുഴുവന്‍ പ്രക്രിയയും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും കളക്ടര്‍ പ്രതികരിച്ചു. എന്നാല്‍ ഇടിപിബിഎസിന്റെ (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) ലോക്കിന് സീല്‍ ഉണ്ടായിരുന്നില്ലെന്ന് മഹിദ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ആവര്‍ത്തിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ മൗനം തുടരുന്ന മോദി സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി

0
ദില്ലി : ഗാസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുമ്പോഴും കേന്ദ്ര...

താരസംഘടനയായ ‘അമ്മ’യിൽ തെരഞ്ഞെടുപ്പ് ഉടൻ

0
കൊച്ചി : താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ഭരണസമിതി...

അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

0
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ, താൽക്കാലികമായി റദ്ദാക്കിയ അന്താരാഷ്ട്ര വിമാന...

ശബരിമല സ്വര്‍ണക്കൊള്ള ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം....