ചീറ്റകൾക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നിട്ടില്ല ; വിശദീകരണവുമായി മധ്യപ്രദേശ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: ആഫ്രിക്കയില്‍ നിന്ന് കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന എട്ട് ചീറ്റകള്‍ക്ക് ആഹാരമായി രാജസ്ഥാനില്‍ നിന്ന് പുള്ളിമാനുകളെ എത്തിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ മധ്യപ്രദേശ് സര്‍ക്കാര്‍. ചീറ്റകള്‍ക്ക് ആഹാരമായി രാജസ്ഥാനില്‍ നിന്ന് പുള്ളിമാനുകളെ എത്തിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാജസ്ഥാന്‍ മരുഭൂമിയില്‍ പുള്ളിമാനുകള്‍ വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഇത്തരം വിവേകശൂന്യമായ തീരുമാനം പുനഃപരിശോധിക്കണമെന്നും അഭ്യര്‍ഥിച്ച്‌ രാജസ്ഥാനിലെ ബിഷ്‌ണോയി സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഹരിയാനയില്‍ നിന്നുള്ള ബിഷ്‌ണോയി സമുദായാംഗം സെക്രട്ടേറിയറ്റിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയും തീരുമാനത്തിനെതിരെ ജില്ലാ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ആരോപണങ്ങളെല്ലാം മധ്യപ്രദേശിലെ വനം വകുപ്പ് തള്ളികളഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെ രാജസ്ഥാനില്‍ നിന്ന് അത്തരത്തില്‍ പുള്ളിമാനുകളെ കൊണ്ടുരാന്‍ സാധിക്കില്ലെന്ന് വനംവകുപ്പ് വിശദീകരണം നല്‍കി. “കുനോ നാഷണല്‍ പാര്‍ക്കില്‍ 20,000ത്തിലധികം പുള്ളിമാനുകള്‍ ഉണ്ട്. അതിനാല്‍ പുറത്തു നിന്ന് ഇവയെ കൊണ്ടുവരുന്നു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്”- വനം വകുപ്പ് പറഞ്ഞു. സെപ്റ്റംബര്‍ 17നാണ് നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് എട്ട് ചീറ്റകളെ എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...