പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ; മധ്യപ്രദേശ് നിയമ ഭേദഗതിക്ക് ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍: പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ പ്രഖ്യാപനം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു. വനിതാ ദിനത്തിലാണ് സ്ത്രീകളുടെ സ്വാഭിമാനം സംരക്ഷിക്കാനുള്ള നടപടികള്‍ ശക്തമാക്കും എന്ന പ്രഖ്യാപനത്തോടെ മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പുതിയ നീക്കം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. മതപരിവര്‍ത്തനത്തിന് വധശിക്ഷ ലഭിക്കും വിധം നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും വനിതാ ദിനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭോപാലില്‍ സംഘടിപ്പിച്ച സംസ്ഥാനതല വനിതാ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘പെണ്‍മക്കളുടെ സംരക്ഷണത്തിനും ആത്മാഭിമാനവും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

സ്ത്രീകള്‍ക്ക് എതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. ഇനി മുതല്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങളില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കും വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കൊണ്ടുവരും’. എന്നായിരുന്നും മുഖ്യമന്ത്രിയുടെ പ്രതികരണം. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ 2021 ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തില്‍ ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതികള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...