ചെന്നൈ : കനത്ത മഴയില്‍ നഗരം മുങ്ങിയതിന് പിന്നാലെ, ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. 2015ലെ വെള്ളപ്പൊക്കത്തിന് ശേഷം ചെന്നൈ കോര്‍പ്പറേഷന്‍ എന്തുചെയ്തുവെന്ന് ഹൈക്കോടതി ചോദിച്ചു. ‘കഴിഞ്ഞ ആറുവര്‍ഷമായി കോര്‍പ്പറേഷന്‍ എന്തുചെയ്യുകയായിരുന്നു? ഒരുവര്‍ഷത്തിന്റെ പകുതി ഞങ്ങള്‍ വെള്ളത്തിന് വേണ്ടി കാത്തിരിക്കണം, അടുത്ത പകുതി വെള്ളത്തില്‍ മരിക്കണം. ഇത് വളരെ ദയനീയമാണ്’ ചീഫ് ജസ്റ്റിസ് സന്‍ജീബ് ബാനര്‍ജി പറഞ്ഞു.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ അഞ്ചുപേരാണ് ചെന്നൈയില്‍ മരിച്ചത്. ചെന്നൈയ്ക്ക് പുറമേ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളുര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് പെയ്തത്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ വെള്ളത്തിനടിയിലായി. നഗരത്തിലെ പതിനാറ് സബ് വേകള്‍ വെള്ളത്തില്‍ മുങ്ങി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.