സിദ്ധ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ചികിത്സയ്ക്കുള്ള അനുവാദം നൽകി മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സിദ്ധ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്ത ഡോക്ടര്‍മാര്‍ അലോപ്പതി ചികിത്സ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി.അനധികൃതമായി അലോപ്പതിമരുന്ന് സൂക്ഷിച്ചതിന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ചുമത്തിയ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ചെന്നൈയിലെ സിദ്ധഡോക്ടറായ എസ്. സിന്ധു സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി. സംസ്ഥാന സര്‍ക്കാരിന്റെ 2010-ലെ വിജ്ഞാപനപ്രകാരം തമിഴ്നാട് സിദ്ധ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ചികിത്സയ്ക്ക് അനുമതിയുണ്ടെങ്കിലും1940-ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്മെറ്റിക്‌സ് നിയമപ്രകാരമുള്ള ലൈസന്‍സ് ഉപയോഗിച്ച് മാത്രമേ ഇതു ചെയ്യാന്‍ അനുവാദമുള്ളു. ഇതുപ്രകാരം അലോപ്പതി മരുന്നുകള്‍ സൂക്ഷിക്കാനോ വില്‍ക്കാനോ സാധിക്കില്ലെന്നും ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരി തമിഴ്‌നാട് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വകലാശാലയില്‍നിന്ന് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി(ബി.എസ്.എം.എസ്)യില്‍ ബിരുദം നേടി സംസ്ഥാന സിദ്ധ മെഡിക്കല്‍ കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് ആധുനിക ശാസ്ത്രീയ വൈദ്യശാസ്ത്രസമ്പ്രദായത്തിലുള്ള ചികിത്സ ചെയ്യാന്‍ വിലക്കില്ല. എന്നാല്‍, ഹര്‍ജിക്കാരിയുടെപേരിലുള്ള കേസ് ലൈസന്‍സില്ലാതെ മരുന്ന് സൂക്ഷിച്ചതിനും വില്‍പ്പന നടത്തിയതിനുമാെണന്നും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പ്രത്യേകം നിര്‍ദേശവും നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...