ഷോറൂമിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി മുങ്ങിയ മോഷ്ടാക്കളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാക്കളെ നാട്ടുകാർ തടഞ്ഞു. പിന്നാലെ ഓടി രക്ഷപെട്ട് യുവാക്കൾ. പോലീസ് അന്വേഷണത്തിൽ പുറത്ത് വന്നത് ഷോറൂമിൽ നിന്നുള്ള ബൈക്ക് മോഷണം. പിന്നാലെ സംഘത്തിലെ പ്രധാനിയെ ആലപ്പുഴയിൽ നിന്നും പിടികൂടി. ഇടുക്കിയിലെ നെടുങ്കണ്ടം, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച സംഘത്തിലെ പ്രധാനിയെ ആണ് ആലപ്പുഴയിൽ നിന്നും പിടികൂടിയത്. തിരുവല്ല ചാത്തൻകരി പുത്തൻപറമ്പിൽ ശ്യാമിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റു ചെയ്തത്. മോഷണ സംഘത്തിലുള്ള മറ്റു രണ്ടുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂലൈ മൂന്നിനാണ് നെടുങ്കണ്ടത്തെ ഷോറൂമിന് മുന്നിൽ നിന്ന് ശ്യാമിൻറെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ബൈക്ക് മോഷ്ടിച്ചത്. ഷോറൂമിന് മുന്നിൽ നിന്നും തള്ളി റോഡിലിറക്കിയ വാഹനം ഉടുമ്പൻചോല ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. എന്നാൽ പാറത്തോട് എത്തിയപ്പോൾ പ്രതികൾ എത്തിയ വാഹനം കേടായി. ഇത് വഴിയിൽ ഉപേക്ഷിച്ച് മോഷ്ടിച്ച വാഹനവുമായി സംഘം കടന്നു കളഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഇവർ ഉപേക്ഷിച്ച വാഹനം വെള്ളത്തൂവലിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഈ രണ്ടു കേസുകളിലും അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തു നിന്നും നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഓടിച്ചു കൊണ്ടു വന്ന രണ്ടു പേരെ നാട്ടുകാര്‍ തടഞ്ഞു.

എന്നാല്‍ ഇവര്‍ ഓടി രക്ഷപ്പെട്ടു. അതേസമയം പ്രതികളുടെ ചിത്രം നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് മാരാരിക്കുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് നെടുങ്കണ്ടത്തുനിന്നും മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി. നാട്ടുകാര്‍ പകര്‍ത്തിയ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാൾ ശ്യാം ആണെന്ന് വ്യക്തമായി. ഇയാള്‍ ആലപ്പുഴ പുന്നപ്രയിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ശ്യം ഒളിവില്‍ പോവുകയായിരുന്നു. പുന്നപ്ര പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഇയാള്‍ വീട്ടില്‍ എത്തിതായി വിവരം ലഭിച്ചു. ഇതറിഞ്ഞ നെടുങ്കണ്ടം പോലീസ് പുന്നപ്ര പോലീസിൻറെ സഹായത്തോടെ ശ്യാമിനെ അറസ്റ്റ് ചെയ്തു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലില്‍ മറ്റ് രണ്ട് പ്രതികളെക്കുറിച്ചും വിവരം ലഭിച്ചു. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതികള്‍ മൂന്ന് പേരും ആലപ്പുഴ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കഞ്ചാവ്, വാഹന മോഷണം അടക്കമുള്ള കേസുകളില്‍ പ്രതികളാണെന്നാണ്  പോലീസ് വിശദമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...