മദ്രാസ് മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 42 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടിലെ മദ്രാസ് മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 42 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 58 പിജി വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലാണ് 42 പേര്‍ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. വിദ്യാര്‍ഥി സംഘത്തിലെ ഒരാള്‍ക്ക് നേരത്തേ കൊവിഡ് ബാധ സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം ഭേദമായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ അതേ വിദ്യാര്‍ഥിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവരെല്ലാം മദ്രാസ് മെഡിക്കല്‍ കോളജിന്റെ ബ്രോഡ് വേ മെന്‍സ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഒരേ ശുചിമുറികളും ഭക്ഷണശാലകളും ഉപയോഗിക്കുന്നിലൂടെയാവാം രോഗബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് 102 വിദ്യാര്‍ഥികളില്‍ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഒരു മാസത്തോളം കോളജ് അടച്ചിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...