മദ്റസ വിദ്യാര്‍ഥിയെ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മംഗളൂരു കൃഷ്ണപുരയില്‍ മദ്റസ വിദ്യാര്‍ഥിയെ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. മദ്റസ വിട്ടുപോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് സംഭവം. വീടിന്റെ 300 മീറ്റര്‍ അകലെ വിദ്യാര്‍ഥിയെ മുഖംമൂടിയണിഞ്ഞ് ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞുവെച്ച്‌ ആക്രമിക്കുകയായിരുന്നെന്നും നിസ്സാര പരിക്കേറ്റതായും പരാതിയില്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവ് മുനീര്‍ കാട്ടിപ്പള്ളയുടെ ബന്ധുകൂടിയാണ് ആക്രമണത്തിനിരയായ വിദ്യാര്‍ഥി. വിദ്യാര്‍ഥിക്കുനേരെ ആക്രമണമുണ്ടാവാനുള്ള സാഹചര്യമെന്താണെന്ന് വ്യക്തമായിട്ടില്ല. ആക്രമികള്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും മകന്‍ അലറിക്കരഞ്ഞതോടെ അവര്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ സൂറത്കല്‍ പോലീസില്‍ പരാതി നല്‍കി.

അതേസമയം, ജാമ്യമില്ലാവകുപ്പ് ഉള്‍പ്പെടുന്ന കേസായതിനാല്‍ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് കോടതിയുടെ അനുമതി തേടി. കോടതി അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചു. പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ശക്തമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുമെന്നും മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...