വീട് തുറന്നു നല്‍കാത്തതിനെ തുടര്‍ന്ന് ആദിവാസിയുടെ മൃതദേഹം വീടിന് പുറത്ത് പൊതുദര്‍ശനത്തിന് വെച്ച്‌ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : വീട് തുറന്നു നല്‍കാത്തതിനെ തുടര്‍ന്ന് ആദിവാസിയുടെ മൃതദേഹം വീടിന് പുറത്ത് പൊതുദര്‍ശനത്തിന് വെച്ച്‌ ബന്ധുക്കള്‍. കുര്യോട്ടുമലയിലാണ് സംഭവം. ജില്ലാ പഞ്ചായത്ത് അനുവദിച്ച വീട് ആണ് അധികൃതര്‍ തുറന്നു നല്‍കാന്‍ തയാറാകാതിരുന്നത്. കുര്യോട്ടുമലയിലാണ് സംഭവം. മൃതദേഹം സംസ്കരിച്ച ശേഷം ടാര്‍പോളിന്‍ ഷീറ്റിനടിയിലാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ രാത്രി കഴിച്ചുകൂട്ടിയത്. അച്ചന്‍കോവില്‍ മുതലത്തോട്ടില്‍ താമസിക്കുന്ന മണി (കുട്ടന്‍-77) യുടെ മൃതദേഹവുമായി എത്തിയ ബന്ധുക്കളാണ് പരാതി ഉന്നയിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ സാഫല്യം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ചു വീടുകളിലൊന്ന് മണിയുടെ മകളുടെ ഭര്‍ത്താവിന് അവകാശപ്പെട്ടതാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് തുറന്നു നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും പണികള്‍ പുരോഗമിക്കുകയാണെന്നും വീട് തുറന്നു നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചു. വീട് തുറന്നു നല്‍കാത്തതില്‍ ആദിവാസി ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സന്തോഷ് മുള്ളുമല ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.

വീടു തുറന്നു നല്‍കാതിരുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലാ ട്രൈബല്‍ ഓഫിസറെ ഉപരോധിച്ചു. കുര്യോട്ടു മലയില്‍ നിന്ന് കൈക്കുഞ്ഞുമായി എത്തിയവര്‍ക്കൊപ്പമാണ് ഉപരോധം നടത്തിയത്. സമരത്തെ തുടര്‍ന്നു ഇന്നു തന്നെ ഉടമയ്ക്കു വീടു തുറന്നു നല്‍കാമെന്ന് ഉറപ്പു ലഭിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബബുല്‍ ദേവ്, ബിജെപി പുനലൂര്‍ മണ്ഡലം പ്രസിഡന്റ് രഞ്ജിത്, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി രതു തങ്കപ്പന്‍, അജേഷ്, മണ്ഡലം പ്രസിഡന്റ് രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മണിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തിയ മകള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹവുമായി വീടിനു പുറത്തു മഴയും വെയിലും ഏറ്റു നില്‍ക്കേണ്ട സാഹചര്യമായിരുന്നു. വെള്ളം പോലും ഇവര്‍ക്കു ലഭിച്ചില്ലെന്നും പട്ടികജാതി മോര്‍ച്ച ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....