തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയില്‍ പ്രമേഹബാധിതരുടെ കൂട്ടായ്മയായ മധുരസംഗമം 2023 നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രമേഹബാധിതരുടെ കൂട്ടായ്മയായ മധുരസംഗമം 2023 നടന്നു. കുട്ടികളും മുതിർന്നവരും അടക്കമുള്ള അൻപതോളം ടൈപ്പ് 1 പ്രമേഹബാധിതർ പങ്കെടുത്തു. ചെറിയ പ്രായത്തിൽ പ്രമേഹബാധിതയായ ഡോ. നിഹാ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചത് സദസ്സിലുണ്ടായിരുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും വലിയ പ്രചോദനമായി. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ടാനിയാ വിക്ടർ അനുഭവങ്ങൾ പറഞ്ഞപ്പോൾ പ്രമേഹവുമായി ജീവിക്കുന്നവർക്കും കുടുംബങ്ങൾക്കും ആ വാക്കുകൾ പിന്തുണയായി.

കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ മധുരസംഗമത്തെ ആസ്വാദ്യകരമാക്കി. ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റുമായ പ്രൊഫ.ഡോ. എസ്‍. കെ മാത്യു, പീഡിയാട്രിക്സ് വിഭാഗം മേധാവി പ്രൊഫ.ഡോ.ജിജോ ജോസഫ് ജോൺ, അസിസ്റ്റന്റ് ഡയറക്ടറും ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റുമായ പ്രൊഫ.ഡോ. അനി തമ്പി, സീനിയർ കൺസൾട്ടന്റ് ഡോ. എലിസബത്ത് വർക്കി ചെറിയാൻ എന്നിവർ പ്രമേഹ ബോധവത്കരണ ക്ലാസ്സുകൾ നയിച്ചു.

ഡോക്ടർമാരും ഡയബെറ്റിസ് എഡ്യൂക്കേറ്റർമാരും പ്രമേഹബാധിതരും പരസ്പരം ഇടപെടുക വഴി രോഗികൾക്കും കുടുംബത്തിനും കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുവാനും അവരുടെ ജീവിതനിലവാരം ഉയർത്തുവാനുമായി ബിലീവേഴ്സ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗം രൂപീകരിച്ച വാട്സ് ആപ്പ് സംഘമാണ് മധുരസംഗമം. മുൻ വർഷങ്ങളിലും ഇത്തരം ഒത്തുകൂടലുകൾ ബിലീവേഴ്സ് സംഘടിപ്പിച്ചിരുന്നു. മധുരസംഗമം പരിപാടിയിൽ എൻഡോക്രൈനോളജി വിഭാഗം മേധാവി പ്രൊഫ.ഡോ. ഫിലിപ്പ് ഫിന്നി സ്വാഗതവും സീനിയർ കൺസൾട്ടന്റ് പ്രൊഫ.ഡോ. അനുലേഖാ മേരി ജോൺ കൃതജ്ഞതയും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...