ശാരീരിക അവശതയുള്ള പ്രതിയെ വിധി പറയുന്ന ദിവസം ഹാജരാകുന്നതിൽ നിന്ന് മജിസ്ട്രേറ്റ് കോടതിക്ക് ഒഴിവാക്കാം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശാരീരിക അവശതയുള്ള പ്രതിയെ വിധി പറയുന്ന ദിവസം നേരിൽ ഹാജരാകുന്നതിൽ നിന്ന് മജിസ്ട്രേറ്റ് കോടതിക്ക് ഒഴിവാക്കാമെന്ന് ഹൈക്കോടതി. വഞ്ചനക്കേസിൽ പ്രതിയായ 86കാരിയെ ഉത്തരവ് കേൾക്കാൻ ഓൺലൈനിൽ ഹാജരാകാൻ അനുവദിച്ചാണ് ജസ്റ്റിസ് വി.ജി. അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം സ്വദേശിയും അർബുദ രോഗിയുമായ ചിന്നമ്മ ജോർജിന്റെ ഹർജിയാണ് അനുവദിച്ചത്. കൊച്ചി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള വഞ്ചനക്കേസിലെ പ്രതിയാണ് ഹർജിക്കാരി. പളളുരുത്തി പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ മൂന്ന് പ്രതികളുണ്ട്. രണ്ട് പേർ ഉത്തരവ് പറയുന്ന ദിവസം കോടതിയിൽ ഹാജരായി. ആരോഗ്യ കാരണങ്ങളാൽ ഹർജിക്കാരിക്ക് ഹാജരാകാനായില്ല. മജിസ്ട്രേറ്റ് കോടതി ഇവരുടെ ഉത്തരവ് മാറ്റി വെച്ച് മറ്റ് രണ്ട് പേരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഹർജിക്കാരിയുടെ അഭാവത്തിലും ശിക്ഷ വിധിക്കണമെന്ന ആവശ്യം മജിസ്ട്രേറ്റ് അനുവദിച്ചില്ല. തുടർന്നാണ് വിഷയം ഹൈക്കോടതിയിൽ എത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...