ന്യൂസിലാൻഡിൽ അതിശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ് ഇല്ല

For full experience, Download our mobile application:
Get it on Google Play

ന്യൂസിലാൻഡ്: ന്യൂസിലാൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 ശതമാനം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലുള്ള കെർമാഡെക് ദ്വീപിന് സമീപത്തായാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ നാഷണൽ സെന്റർ ഫോർ സീസ്മോളജി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഏകദേശം 10 കിലോമീറ്ററോളം ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഭൂകമ്പത്തെ തുടർന്ന് ആളപായമോ, നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കെർമാഡെക് ദ്വീപിന്റെ സമീപ പ്രദേശങ്ങൾ ജനവാസമില്ലാത്ത മേഖലയാണ്. സാധാരണയായി ഈ മേഖലയിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്. ഇത്തവണ ഭൂകമ്പത്തിന് ഉയർന്ന തീവ്രത രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...