രാത്രി ഗുഡ് നൈറ്റ് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗുഡ് മോര്‍ണിംഗ് പറയുമ്പോള്‍ ബി.ജെ.പി ; പരിഹാസവുമായി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒരേസമയം ബി.ജെ.പിയെയും കോൺഗ്രസിനെയും വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരുമ്പോള്‍ കോണ്‍ഗ്രസ് കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടോയെന്നാണ് സംശയമെന്ന് റിയാസ് പരിഹസിച്ചു. ഇപ്പോള്‍ വന്ദേഭാരത് മംഗലാപുരത്ത് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോണ്‍ഗ്രസ് മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണെന്നും റിയാസ് പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ആരാണ്? സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫുമാണ് മുഖ്യമന്ത്രി ശത്രുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അണികളോട് പറയുന്നത്. രാത്രി ഗുഡ് നൈറ്റ് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗുഡ് മോര്‍ണിംഗ് പറയുമ്പോള്‍ ബി.ജെ.പിയാണ്’, മുഹമ്മദ് റിയാസ് പരിഹസിച്ചു.

അതേസമയം, രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. തേവര ജം‌ക്‌ഷനിൽ നിന്നു മെഗാ റോഡ് ഷോ ആയാകും പ്രധാനമന്ത്രി ‘യുവം’ വേദിയിലേക്കെത്തുക. പരിപാടിയിൽ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സമീപകാലത്തു ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണി പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...

വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ ചരക്കുനീക്കത്തിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് തുടക്കം....

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...