തന്റെ പരിമിതിയെ ദുരുപയോഗം ചെയ്തു ; അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി ; മഹാരാജാസ് കോളേജിലെ അധ്യാപകൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മഹാരാജാസ് കോളജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ച സംഭവത്തില്‍ പ്രതികരണവുമായി അധ്യാപകനായ പ്രിയേഷ്. തന്റെ പരിമിതിയെ വിദ്യാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്തു. വീഡിയോ എടുത്ത കാര്യം താന്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോള്‍ ഒരുപാട് വിഷമം വന്നുവെന്നും അധ്യാപകന്‍ പറഞ്ഞു. വിഷയം കോളേജില്‍ തന്നെ തീര്‍ക്കണം എന്നാണ് ആഗ്രഹം. കുട്ടികള്‍ മാപ്പ് പറഞ്ഞാല്‍ മതിയാകും. കുട്ടികളെ ക്ലാസ്സിലേക്ക് കൊണ്ടു വരണം. സംഭവത്തില്‍, കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ പറഞ്ഞ സംഭവം ഓര്‍ക്കുന്നില്ല. ക്ലാസില്‍ സ്ഥിരമായി വൈകി വരുന്ന കുട്ടിയാണ് മുഹമ്മദ് എന്നും അധ്യാപകന്‍ പ്രിയേഷ് പറഞ്ഞു.

അതേസമയം, മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയില്‍വെച്ച് അവഹേളിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ അടക്കം ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മുഹമ്മദ് ഫാസിലിനെ ന്യായികരിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രംഗത്തുവന്നു. ഫാസില്‍ നിരപരാധിയാണ്. ക്ലാസ് കഴിഞ്ഞ ഉടനാണ് ഫാസില്‍ എത്തിയതെന്നും കെഎസ്യു അധ്യാപകന് ഒപ്പം തന്നെയാണെന്നും അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...