മഹാരാഷ്ട്രയില്‍ 1043 തടവുകാര്‍ക്കും 302 ജയില്‍ അധികൃതര്‍ക്കും രോഗബാധ

For full experience, Download our mobile application:
Get it on Google Play

മുംബൈ: കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ സംസ്ഥാനത്തൊട്ടാകെ 1043 തടവുകാര്‍ക്കും 302 ജയില്‍ അധികൃതര്‍ക്കും രോഗബാധ. ആറ് തടവുകാര്‍ മരിച്ചതായും 818 പേര്‍ രോഗമുക്തി നേടിയതായും ജയില്‍ വകുപ്പ് അറിയിച്ചു. 271 ജയില്‍ ജീവനക്കാരും രോഗമുക്തി നേടി.

10,480 തടവുകാരെയാണ് കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി പരോളിലും ജാമ്യത്തിലുമായി വിട്ടത്. തടവുകാര്‍ തിങ്ങിക്കഴിയുന്ന ജയിലുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാനായാണിത്. തടവുകാരെ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയിരുന്നു.

തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ 8493 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 228 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,04,358 ആയി. ആകെ 20,265 പേരാണ് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....