അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ് : പിന്നിൽ വൻ ലഹരി മാഫിയ എന്ന് സംശയം ; അന്വേഷണത്തിന് എസ്.ഐ.ടി.

For full experience, Download our mobile application:
Get it on Google Play

വടകര : അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ. ഇടപാടിന് പിന്നിൽ വൻ മയക്കുമരുന്ന് മാഫിയയെന്നു സൂചന. ഇതിന്റെ വ്യാപ്തി കണക്കിലെടുത്ത് തുടരന്വേഷണത്തിന് കോഴിക്കോട് റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) വരാനും സാധ്യതയേറി. ജില്ലയ്ക്കകത്തും പുറത്തും സംഘത്തിന് കണ്ണികളുള്ളതിനാൽ വിശാലമായ അന്വേഷണസംഘംതന്നെ വേണമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. എം.ഡി.എം.എ. ഉപയോഗിക്കുന്നവരെത്തന്നെ വിൽപ്പനക്കാരാക്കി മാറ്റുന്ന വലിയൊരു മാഫിയ ഇതിനുപിന്നിലുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.

സൈബർ സാമ്പത്തികത്തട്ടിപ്പ് കേസുകളിൽ തട്ടിപ്പ് നടത്തിയ പണം കൈമാറാൻ കമ്മിഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുന്ന രീതിയുണ്ട്. ഇതേരീതി എം.ഡി.എം.എ. ഇടപാടുകളിലും പരീക്ഷിക്കുന്നതായി ഈ സംഭവം തെളിയിക്കുന്നു. നല്ല വിദ്യാഭ്യാസവും സമൂഹത്തിൽ വിലയും നിലയുമുള്ള അധ്യാപികമാരെവരെ ഈ കെണിയിൽ കുടുക്കിയിട്ടുണ്ടെങ്കിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് പോലീസ് വിലയിരുത്തൽ. എം.ഡി.എം.എ. ഇടപാടുകളുടെ പണം അക്കൗണ്ട് വഴി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വടകര പോലീസ് അറസ്റ്റു ചെയ്ത പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശിനി കീർത്തന, സ്പെഷ്യൽ എജുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശിനി കാവ്യ എന്നിവരുടെ അക്കൗണ്ട് വിവരങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരുകയാണ്.

കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എം.ഡി.എം.എ. മാഫിയയ്ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ തുടങ്ങിയിട്ട്. ഇക്കാലയളവിലെ എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അധ്യാപികമാരായതിനാൽ സംശയിക്കാൻ സാധ്യതയില്ലെന്ന ബലത്തിലാണ് വിൽപ്പനക്കാർ ഇവരെ പണംവാങ്ങാൻ നിയോഗിച്ചത്. ക്യുആർ കോഡ് വഴിയായിരുന്നു മയക്കുമരുന്ന് വേണ്ടവർ ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. കീർത്തനയെയും കാവ്യയെയും ഒന്നിച്ചു ചോദ്യംചെയ്യാൻ പോലീസ് അടുത്ത ദിവസംതന്നെ കസ്റ്റഡിയിൽ വാങ്ങും. രണ്ടുപേരും ഇപ്പോൾ റിമാൻഡിലാണുള്ളത്. ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...