ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :പോലീസ് സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ചുമതല നൽകുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് 5 ദിവസത്തെ പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ പോലീസ് ഹെഡ്ക്വാർട്ടർ ക്യാമ്പിലെ സഭാ ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഉദ്ഘാടനം ചെയ്തു. ജൂലൈ 23ന് ആരംഭിച്ച പരിശീലനം 28 വരെ തുടരും. പരിശീലനത്തിന്റെ ആദ്യദിവസം ക്രമസമാധാന പാലന ചുമതലയുള്ള പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പി.വിജയൻ സബ്ബ് ഇൻസ്പെക്ടർമാർക്കുള്ള ഓൺലൈൻ ക്ലാസ് നയിച്ചു.

തുടർന്ന് ജില്ലാ പോലീസ് മേധാവി സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതലകളെക്കുറിച്ചും നേതൃപാടവം, മൂല്യബോധം, കേസുകളുടെ ശാസ്ത്രീയ അന്വേഷണം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, നർക്കോട്ടിക് സെൽ, ജില്ലാ ക്രൈം ബ്രാഞ്ച് എന്നിവയുടെ ചുമതലയുള്ള ഡി.വൈ.എസ്.പി മാർ, ജില്ലയിലെ സബ്ബ് ഡിവിഷൻ ചാർജ്ജ് വഹിക്കുന്ന ഡി.വൈ.എസ്.പി മാർ, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥർ, മികച്ച അഡ്വക്കേറ്റുമാർ എന്നിവരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സബ് ഇൻസ്പെക്ടർമാർക്ക് ക്ലാസുകൾ എടുക്കും.

പരിശീലന പരിപാടി ജൂലൈ 28 വരെ നീളും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് മുതലുള്ള കേസ് അന്വേഷണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസുകൾ നടക്കുന്നുണ്ട്. ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, മുതലായവയിലും ഇൻക്വസ്റ്റ്, തെളിവ് ശേഖരണം, ഫോറൻസിക് സയൻസ്, ദുരന്തനിവാരണം, വി.ഐ.പി സെക്യൂരിറ്റി, രഹസ്യ വിവരശേഖരണം തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നൽകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...