മുംബൈ : എയർ ഇന്ത്യയുടെ കൂറ്റൻ ബിൽഡിംഗ് സ്വന്തമാക്കാൻ മഹാരാഷ്ട്ര സർക്കാർ. സർക്കാർ ഓഫീസുകളായി ഉപയോഗിക്കാനാണ് കെട്ടിടം വാങ്ങുന്നത്. ബിൽഡിംഗ് വാങ്ങാനുള്ള പദ്ധതിക്ക് മഹാരാഷ്ട്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. ട്രാൻസ്ഫർ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ലിമിറ്റഡിന് 1,601 കോടി രൂപ നൽകിയാണ് കെട്ടിടം ഏറ്റെടുക്കുക. 23 നിലകളുള്ള 46,470 ചതുരശ്ര മീറ്റർ കൂറ്റൻ കെട്ടിടം പ്രശസ്തമാണ്. മഹാരാഷ്ട്ര സർക്കാർ ബില്‍ഡിംഗ് ഏറ്റെടുക്കുന്നതോടെ നിലവിൽ പ്രവർത്തിക്കുന്നവർ ഒഴിവേണ്ടി വരും. അമേരിക്കൻ വാസ്തുശില്പിയായ ജോൺ ബുഗീയാണ് മേൽക്കൂരയിൽ സെന്റോർ ചിഹ്നമുള്ള ഈ കൂറ്റൻ കെട്ടിടം 1974-ൽ പൂർത്തിയാക്കിയത്. 1970-ൽ എയർ ഇന്ത്യയ്ക്ക് 99 വർഷത്തെ പാട്ടത്തിന് നൽകിയതാണ് കെട്ടിടം നിൽക്കുന്ന ഭൂമി.
വിപണി മൂല്യത്തിന്റെ ഏകദേശം എട്ടിലൊന്ന് തുകയാണ് കെട്ടിടം വിൽക്കുന്നവർ ഫീസായി നൽകേണ്ടി വരും. പ്രത്യേക പരിഗണന നൽകി ഇളവ് നൽകണമെന്ന എയർ ഇന്ത്യയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. 2018-ൽ ചർച്ചകൾ തുടങ്ങിയ സമയം കെട്ടിടത്തിന് 2,000 കോടിയിലധികം രൂപ വിലമതിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. സംസ്ഥാനം 1,450 കോടി രൂപ വില പറഞ്ഞെങ്കിലും 1,100-1,200 കോടി രൂപ നൽകാമെന്ന് അറിയിച്ചു. ഫീസിളവും വാഗ്ദാനം ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.