രോഗിയുമായി ആശുപത്രിയിലേക്കെന്ന് ഡ്രൈവര്‍ ; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് വന്‍ ലഹരിക്കടത്ത്

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍ :  ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നെന്ന വ്യാജേന ചീറിപ്പാഞ്ഞ ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ പോലീസ് കണ്ടെത്തിയത് വന്‍ ലഹരിക്കടത്ത്. ഉത്തരാഖണ്ഡിലെ അല്‍മോറയിലാണ് സംഭവം. സൈറണ്‍ മുഴക്കി പാഞ്ഞെത്തിയ ആംബുലന്‍സിന്റെ ഡ്രൈവര്‍ പോലീസ് പരിശോധന കണ്ടപ്പോള്‍ വേഗത കൂട്ടി രക്ഷപെടാന്‍ ശ്രമിക്കുന്നത് പോലെ കണ്ടപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് വാഹനത്തെ പിന്തുടരുകയായിരുന്നു. ബത്റൗജ്ഖാന്‍ മോഹന്‍ ബാരിയറില്‍ പോലീസ് സംഘം പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. സൈറണ്‍ മുഴക്കിയെത്തിയ ആംബുലന്‍സില്‍ ഒരു സന്നദ്ധ സംഘടനയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്.

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റെന്നും എഴുതിയിരുന്നു. ചെക്ക് പോയിന്റില്‍ ആംബുലന്‍സ് ഡ്രൈവര്‍ അസ്വഭാവിക തിടുക്കം കാണിക്കുന്നതായി തോന്നിയ പോലീസുകാര്‍ കാര്യം അന്വേഷിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി രാംനഗറിലെ ആശുപത്രിയിലേക്ക് പോവുകയാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി. എന്നാല്‍ അസ്വഭാവികത തോന്നിയ പോലീസ് സംഘം വാഹനത്തെ പിന്തുടര്‍ന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. വാഹനം നിര്‍ത്തി പിന്‍ഭാഗം തുറന്നപ്പോള്‍ രോഗിക്ക് പകരം ആംബുലന്‍സിലുണ്ടായിരുന്നത് 16 ചാക്കുകളായിരുന്നു. പരിശോധിച്ചപ്പോള്‍ എല്ലാത്തിലും നിറയെ കഞ്ചാവ്. വിപണിയില്‍ ഏകദേശം 32 ലക്ഷം രൂപ വിലവരുന്ന 218 കിലോഗ്രാം കഞ്ചാവാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ആംബുലന്‍സ് ഓടിച്ചിരുന്ന റോഷന്‍ കുമാര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ജിഎസ്ടി വെട്ടിപ്പ് നടന്നുവെന്ന കണ്ടെത്തലില്‍ മൂന്ന്...

0
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ താരം മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...