ഒമിക്രോൺ വ്യാപനം ; ലോക്ക് ഡൗണ്‍ സൂചന നല്‍കി മഹാരാഷ്ട്ര ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊവിഡ് ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ സൂചന നല്‍കി മഹാരാഷ്ട്ര ആരോഗ്യമന്ത്രി. ജനങ്ങളെ നിയന്ത്രണങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും ഓക്‌സിജന്‍ പ്രതിദിന ഉപഭോഗം 800 മെട്രിക് ടണ്‍ കടന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ് മുന്നറിയിപ്പു നല്‍കി.

കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ ലോക് ഡൗണ്‍ ഒഴിവാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ 108 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. രാജ്യത്ത് ഇതുവരെ 415 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. ശനിയാഴ്ച മുംബൈയില്‍ 757 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരവധി നിയന്ത്രണങ്ങള്‍ ഇപ്പോഴേ നിലവിലുണ്ട്. രാത്രി 9 മുതല്‍ 6 വരെ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതിന് നിരോധനമേര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണവും നിജപ്പെടുത്തി. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാണെങ്കിലും ഐസിയുവിലെത്തേണ്ട കേസുകള്‍ കുറവാണെന്ന് മന്ത്രി പറഞ്ഞു. ജല്‍നയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...