മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോൺ രോഗി നെഗറ്റീവായി ; ആശുപത്രി വിട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി : മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. 33 കാരനായ മറൈൻ എഞ്ചിനീയരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കല്യാൺ ടൗണിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ബുധനാഴ്ച വൈകീട്ട് 6 മണിയോടെ ഡിസ്ചാർജ് ചെയ്തതായി കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) കമ്മീഷണർ വിജയ് സൂര്യവൻഷി പറഞ്ഞു.

അണുബാധ നെഗറ്റീവ് ആയതിനാൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹത്തിന്റെ രണ്ട് ആർടി-പിസിആർ ടെസ്റ്റുകൾ നടത്തി, രണ്ടും നെഗറ്റീവ് ആയി. അദ്ദേഹത്തിന് ഇപ്പോൾ സുഖമായിരിക്കുന്നു, രോഗലക്ഷണങ്ങളൊന്നുമില്ല.- വിജയ് സൂര്യവൻഷി പറഞ്ഞു. നവംബർ അവസാനവാരമാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി ഡൽഹിയിൽ എത്തിയത്.

മുംബൈയ്ക്കടുത്തുള്ള കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ ഏരിയയിൽ താമസിക്കുന്ന ഇയാൾ വാക്‌സിൻ എടുത്തിരുന്നില്ല. ഇയാളുടെ സ്രവ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനാ റിപ്പോർട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ 10 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...