പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പ് ; ലഭിച്ചത് ആറ് വോട്ട് മാത്രം – വോട്ട് ചെയ്തവരെ തേടി ബിജെപി

For full experience, Download our mobile application:
Get it on Google Play

പിറവം : നഗരസഭയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍  ബിജെപിക്ക് ലഭിച്ചത് ആറ് വോട്ടുകള്‍ മാത്രം. 14ാം ഡിവിഷനില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ദയനീയ പ്രകടനത്തോടെ ബിജെപി ഏറ്റവും പിന്നില്‍ പോയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. 2015ല്‍ 30 വോട്ട് കിട്ടി.

ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് അവകാശവാദ മുന്നയിച്ചാണ് ബിജെപി മത്സരിച്ചത്. ഒറ്റ സീറ്റിന്റെ ബലത്തിലാണ് നഗരസഭ എല്‍ഡിഎഫ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. ബിജെപി മധ്യമേഖലാ ഉപാധ്യക്ഷന്‍ എംഎന്‍ മധുവിന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണവും ബിജെപി നടത്തി. പിസി വിനോദാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്.

ബിജെപിക്ക് വോട്ട് ചെയ്ത ആറുപേര്‍ക്കായുള്ള അന്വേഷണവും പാര്‍ട്ടി തുടങ്ങി. ഇത്തവണ ലഭിച്ച ആറ് വോട്ടുകള്‍ ഡിവിഷനില്‍ പാര്‍ട്ടിക്കിടയില്‍ വലിയ ചര്‍ച്ചയായി. യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കല്ലറക്കലിനെയും ബിജെപി സ്ഥാനാര്‍ഥി പി സി വിനോദിനെയും പിന്തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മനോഹറാണ് വിജയിച്ചത്. ജയത്തോടെ നഗരസഭാ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായി. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. 27 ഡിവിഷനുളള നഗരസഭയില്‍ എല്‍ഡിഎഫ് 14, യുഡിഎഫ് 13 എന്നിങ്ങനെയാണ് കക്ഷി നില.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...