പത്തനംതിട്ട : കേരളീയ സാമൂഹിക ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത നവോത്ഥാന നായകനാണ് മഹാത്മാ അയ്യങ്കാളിയെന്നും ആ കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിച്ച് അധസ്ഥിത പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുകയും ചെയ്ത അയ്യങ്കാളിയെ ആധുനിക ലോകം പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഈ കാലഘട്ടത്തില്‍ കേരളത്തില്‍ ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ ജനവിഭാഗങ്ങളെ നിരന്തരമായി വിഭജിച്ചുകൊണ്ടിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മഹാത്മാ അയ്യങ്കാളിയുടെ 84-ാം ചരമ വാര്‍ഷികാഘോഷം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ബി.ഡി.സി ജില്ലാ പ്രസിഡന്‍റ് എ.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ജെറി മാത്യു സാം, ആര്‍. ദേവകുമാര്‍, സി.കെ. അര്‍ജുനന്‍, അജോമോന്‍, അനില്‍ കൊച്ചുമൂഴിക്കല്‍, അബ്ദുള്‍കലാം ആസാദ്, സുരേഷ് പാണില്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, നാസര്‍ തോണ്ടമണ്ണില്‍, എ. ഫറൂഖ്, കെ.എന്‍. രാജന്‍, സന്തോഷ് കല്ലേലി, സൂരജ് മന്മഥന്‍, പി.കെ. ഉത്തമന്‍, രാഘവന്‍, ജോഗീന്ദര്‍ എന്നിവര്‍ പ്രസംഗിച്ചു.