പ്രിയംവദ കൊലപാതകത്തിൽ വിവരം പുറത്തറിയിച്ച വയോധികക്ക് നേരെ വധഭീഷണിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളറട പനച്ചമൂട് പ്രിയംവദ കൊലപാതകത്തിൽ വിവരം പുറത്തറിയിച്ച വയോധികക്ക് നേരെ വധഭീഷണിയെന്ന് പരാതി. പ്രതിയായ വിനോദിന്റെ ഭാര്യാമാതാവ് സരസ്വതിക്ക് നേരെയാണ് വധഭീഷണി. കൊല്ലപ്പെട്ട പ്രിയംവദയുടെ മരുമകൻ കണ്ണനെന്ന ജിതിനാണ് ഇന്നലെ അർധരാത്രിയിൽ അക്രമം നടത്തിയത്. പ്രിയംവദ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം മകൾ രേഷ്മ നൽകിയ പ്രതികരണമാണിത്. സരസ്വതിയുമായി വഴിതർക്കം നിലനിന്നിരുന്നു എന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് മരുമകൻ ജിതിൻ ഇന്നലെ അർധരാത്രിയിൽ അക്രമം അഴിച്ചുവിട്ടത്. സരസ്വതിയുടെ വീടിൻ്റെ മതിൽ തകർത്തു. തന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും സരസ്വതി വെള്ളറട പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതിനിടെ പ്രിയംവദയുടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. പ്രതിയായ വിനോദ് സുഹൃത്തിന്റെ സഹായത്തോടെ സ്വർണം പണയപ്പെടുത്തി എന്നാണ് വിവരം. പ്രതിക്കൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. വിനോദ്, സഹോദരൻ സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...