മഹാത്മാ അയ്യങ്കാളി ഭാരതം കണ്ട മഹനായ പുത്രന്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളീയ സാമൂഹിക ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത നവോത്ഥാന നായകനാണ് മഹാത്മാ അയ്യങ്കാളിയെന്നും ആ കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിച്ച് അധസ്ഥിത പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുകയും ചെയ്ത അയ്യങ്കാളിയെ ആധുനിക ലോകം പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഈ കാലഘട്ടത്തില്‍ കേരളത്തില്‍ ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ ജനവിഭാഗങ്ങളെ നിരന്തരമായി വിഭജിച്ചുകൊണ്ടിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മഹാത്മാ അയ്യങ്കാളിയുടെ 84-ാം ചരമ വാര്‍ഷികാഘോഷം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ബി.ഡി.സി ജില്ലാ പ്രസിഡന്‍റ് എ.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ജെറി മാത്യു സാം, ആര്‍. ദേവകുമാര്‍, സി.കെ. അര്‍ജുനന്‍, അജോമോന്‍, അനില്‍ കൊച്ചുമൂഴിക്കല്‍, അബ്ദുള്‍കലാം ആസാദ്, സുരേഷ് പാണില്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, നാസര്‍ തോണ്ടമണ്ണില്‍, എ. ഫറൂഖ്, കെ.എന്‍. രാജന്‍, സന്തോഷ് കല്ലേലി, സൂരജ് മന്മഥന്‍, പി.കെ. ഉത്തമന്‍, രാഘവന്‍, ജോഗീന്ദര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...