മഹാത്മാഗാന്ധി കുടുംബ സംഗമം ; ഡി.സി.സി നേതൃത്വത്തില്‍ ജില്ലാതല ഏകോപന സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുവാനും വാര്‍ഡ് തലത്തില്‍ ബഹുജന അടിത്തറ വിപുലപ്പെടുത്തി സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനുമായി കെ.പി.സി.സി നിര്‍ദ്ദേശമനുസരിച്ച് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ന് ആരംഭിച്ച് ഫെബ്രുവരി 28 ന് അവസാനിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ ചെയര്‍മാനും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം കണ്‍വീനറും ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി, ഡി.എന്‍. തൃദീപ്, കോശി. പി. സഖറിയ എന്നിവര്‍ അംഗങ്ങളുമായി ജില്ലാതല ഏകോപന സമിതി രൂപീകരിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 30 ന് വൈകിട്ട് 4 മണിക്ക് പത്തനംതിട്ട വെസ്റ്റ് മണ്ഡലത്തിലെ മുണ്ടുകോട്ടയ്ക്കല്‍ വാര്‍ഡില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വ്വഹിക്കും. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ നേതാക്കള്‍ പ്രസംഗിക്കും, അന്നേ ദിവസം തന്നെ ജില്ലയിലെ എഴുപത്തിയഞ്ച് മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത ഓരോ വാര്‍ഡുകളില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്നുള്ള ഒരുമാസക്കാലംകൊണ്ട് എല്ലാ വാര്‍ഡുകളിലും കുടുംബ സംഗമങ്ങള്‍ വിപുലമായി നടത്തി പൂര്‍ത്തീകരിക്കുമെന്ന് ഡി.സിസി പ്രസിഡന്‍റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...