മഹാത്മാഗാന്ധിയുടെ ചെറുമകൾ ഉഷ ഗോകാനി മുംബൈയിൽ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാത്മാഗാന്ധിയുടെ ചെറുമകൾ ഉഷ ഗോകാനി ചൊവ്വാഴ്ച മുംബൈയിൽ അന്തരിച്ചു.89 കാരിയായ ഗോകാനി കഴിഞ്ഞ 5 വർഷമായി രോഗബാധിതയായിരുന്നുവെന്നും കഴിഞ്ഞ 2 വർഷമായി കിടപ്പിലാണെന്നും മണിഭവൻ എക്‌സിക്യൂട്ടീവ് സെക്രട്ടറി മേഘശ്യാം അജ്‌ഗോങ്കർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുള്ള മണിഭവനിൽ സ്ഥിതി ചെയ്യുന്ന മുംബൈയിലെ ഗാന്ധി സ്മാരക നിധിയുടെ മുൻ ചെയർപേഴ്സണായിരുന്നു ഗോകാനി.

ഗാന്ധിജി സ്ഥാപിച്ച വാർധയിലെ സേവാഗ്രാം ആശ്രമത്തിലാണ് അവർ കുട്ടിക്കാലം ചെലവഴിച്ചത്. “ഗാന്ധി സ്മാരക് നിധി” മുംബൈ സ്ഥാപിച്ചത് മഹാത്മാഗാന്ധിയുടെ ജീവിതകാലത്ത് അദ്ദേഹം ബന്ധപ്പെട്ടിരുന്ന നിരവധി സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. ഗാന്ധിയൻ അധ്യാപനങ്ങളുടെ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് സംഘടനകളാണ് മണിഭവനിൽ പ്രവർത്തിക്കുന്നത്.ഒന്ന് ഗാന്ധി സ്മാരക് നിധി മുംബൈയും,മറ്റൊന്ന് മണിഭവൻ ഗാന്ധി സംഗ്രഹാലയയും ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...