പത്തനംതിട്ട : യുദ്ധങ്ങളും സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാന കാലത്ത് മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന് പ്രസക്തിയുണ്ടെന്നും അത് ലോക സമാധാനത്തിന് ഉതകുന്ന ശാന്തി മന്ത്രമാണെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. രാഷ്ട്രപിതാവ് മാഹാത്മജിയുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചും ഗാന്ധിജി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്‍റായതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയത് സമാനതകളില്ലാത്ത ത്യാഗോജ്ജ്വലമായ സഹന സമരമായിരുന്നു. അതിനുവേണ്ടി ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തിയ പ്രതീകമായിരുന്നു അദ്ദേഹമെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. മതേതര ഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാതി, മത, ഭാഷാ വേര്‍തിരിവുകള്‍ക്കതീതമായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍, സി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍ സലാം, സുനില്‍ എസ്. ലാല്‍, റോജി പോള്‍ ഡാനിയേല്‍, ജോണ്‍സണ്‍ വിളവിനാല്‍, എസ്.വി. പ്രസന്നകുമാര്‍, റോഷന്‍ നായര്‍, എലിസബത്ത് അബു, സിന്ധു അനില്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറിമാത്യു സാം, അബ്ദുള്‍കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, നാസ്സര്‍ തോണ്ടമണ്ണില്‍, പോഷക സംഘടനാ ജില്ലാ ഭാരവാഹികളായ എസ്. അഫ്സല്‍, ജയിംസ് കീക്കരിക്കാട്ട്, പി.കെ ഇക്ബാല്‍, അജിത് മണ്ണില്‍, എം.സി. ഗോപാലകൃഷ്ണപിള്ള, സതൃവൃതന്‍, അന്‍സര്‍ മുഹമ്മദ്, സിബി മൈലപ്ര, സണ്ണി കണ്ണംമണ്ണില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.