Saturday, July 20, 2024 9:36 pm

ടാറ്റയൊന്ന് വിറയ്ക്കും ; ഇലക്ട്രിക്ക് കാർ വിപണി പിടിക്കാൻ മഹീന്ദ്ര XUV700 ഇവി വരുന്നു

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര (Mahindra) ഇലക്ട്രിക്ക് വിഭാഗത്തിലും കൂടുതൽ വാഹനങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ ഇലക്ട്രിക്ക് കാർ വിപണിയിൽ ആധിപത്യം പുലർത്തുന്ന ടാറ്റ മോട്ടോഴ്സിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് മഹീന്ദ്രയുടെ അടുത്ത ഇവി വരാൻ പോകുന്നത്. മഹീന്ദ്ര XUV700 എന്ന ജനപ്രിയ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പായിരിക്കും (Mahindra XUV700 EV) കമ്പനി അടുത്തതായി പുറത്തിറക്കുക. നിലവിൽ ഈ വാഹനം ഇന്ത്യയിൽ പരീക്ഷിച്ച് വരികയാണ്. റോഡിൽ പരീക്ഷണയോട്ടം നടത്തുന്ന മഹീന്ദ്ര XUV700 ഇവിയുടെ ചിത്രങ്ങൾ ഇതിനകം തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ ഈ മോഡലിനായുള്ള വാഹനപ്രേമികളുടെ കാത്തിരിപ്പും ആരംഭിച്ചിരിക്കുന്നു. മഹീന്ദ്ര ഇപ്പോൾ ഇലക്ട്രിക്ക് വാഹനങ്ങളുടെ കാര്യത്തിൽ വലിയ ശ്രദ്ധയമാണ് നൽകുന്നത്. കമ്പനി കഴിഞ്ഞ ഓഗസ്റ്റിൽ XUV.e, BE എന്നീ സബ് ബ്രാൻഡുകൾക്ക് കീഴിൽ അഞ്ച് കൺസപ്റ്റുകൾ അവതരിപ്പിച്ചിരുന്നു. ഇതെല്ലാം കമ്പനി ഇലക്ട്രിക്ക് വാഹന വിപണിയിൽ കരുത്തരാകാൻ പോകുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.

മഹീന്ദ്ര XUV700 ഇവിയുടെ മോട്ടോർ ഇന്ന് വിപണിയിലുള്ള മറ്റ് ഇലക്ട്രിക്ക് വാഹനങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്ന ഘടകമാണ്. വ്യത്യമായി ഡിസൈൻ ചെയ്ത മോട്ടോറാണ് ഈ വാഹനത്തിൽ ഉപയോഗിക്കുന്നത്. XUV.e8 കൺസെപ്റ്റിൽ ഒരു പുതിയ ഡിസൈനും ഉണ്ട്. സീറോ എമിഷൻ എസ്‌യുവികളുടെ മുഴുവൻ സീരീസിലും ഈ ഡിസൈൻ ആയിരിക്കും മഹീന്ദ്ര ഉപയോഗിക്കുന്നത്. ഡിസൈനിൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലും ഇപ്പോൾ പരീക്ഷിക്കുന്ന യൂണിറ്റ് നിലവിൽ വിൽപ്പയിലുള്ള മഹീന്ദ്ര XUV700യുടെ അതേ ഡിസൈനിലാണ് കാണുന്നത്. മഹീന്ദ്ര XUV700ൽ നിന്നും ഇവി പതിപ്പിനെ വ്യത്യസ്തമാക്കുന്നത് മുൻവശമാണ്. ഫ്രണ്ട് ഫാസിയയിൽ ചെറിയ മാറ്റങ്ങളുമായിട്ടാകും ഈ ഇവി വരുന്നത്. ബോണറ്റ്, പില്ലർ, റൂഫ്‌ലൈൻ, പിൻ ബമ്പർ എന്നിവയും ഗ്രിൽ ഭാഗവും മറച്ചിട്ടാണ് നിലവിൽ ഈ വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത്. ഗ്രില്ലിലെ സ്ലാറ്റുകളുടെ ഡിസൈൻ സാധാരണ XUV700ന്റെ ഡിസൈനുമായി സാമ്യം പുലർത്തുന്നു. ഈയിടെ പുറത്തിറക്കിയ XUV400ന് സമാനമായ ചില ഫീച്ചറുകളും മഹീന്ദ്ര XUV700 ഇവിയിൽ ഉണ്ടായിരിക്കും.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇലക്ട്രിക് പ്ലാറ്റ്‌ഫോമുകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന INGLO സ്കേറ്റ്‌ബോർഡ് ആർക്കിടെക്ചർ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. മഹീന്ദ്ര XUV700 ഇലക്ട്രിക്ക് വാഹനത്തിന്റെ പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഈ വാഹനത്തിൽ പുതിയൊരു ഇലക്ട്രിക്ക് മോട്ടോറായിരിക്കും നൽകുകയെന്നും ഇത് വരാനിരിക്കുന്ന ഇവികളിൽ പലതിലും ഉപയോഗിക്കുമെന്നും സൂചനകളുണ്ട്. മഹീന്ദ്രയുടെ ഇനി വിപണിയിലെത്താൻ സാധ്യതയുള്ള ആദ്യ മോഡൽ XUV.e8 ആയിരിക്കും. 2024 ഡിസംബറോടെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. BE.05 ഇലക്ട്രിക് എസ്‌യുവിയുമായി ബന്ധപ്പെട്ട സൂചനകളും അടുത്തിടെ പുറത്ത് വന്നിരുന്നു. യുകെയിൽ ആണ് ഈ വാഹനം ആദ്യമായ പ്രദർശിപ്പിച്ചത്. ഏകദേശം ഒരു വർഷത്തിന് ശേഷം ചെന്നൈയിലുള്ള മഹീന്ദ്ര റിസർച്ച് വാലിയിൽ ഈ ഇലക്ട്രിക്ക് എസ്‌യുവിയുടെ ആദ്യത്തെ ടെസ്റ്റ് മ്യൂൾ പരീക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു.

മഹീന്ദ്രയുടെ അടുത്ത ഇലക്ട്രിക്ക് വാഹനം ഇന്ത്യയിലെ ഇവി വിപണിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നിലവിൽ ടാറ്റ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇവി വിപണിയിൽ മഹീന്ദ്ര സജീവമായാൽ ഉപയോക്താക്കൾക്ക് നിരവധി ചോയിസുകൾ ലഭിക്കും. ടാറ്റയെ പിന്നിലാക്കാൻ പോന്ന സവിശേഷതകളും വിലയുമെല്ലാം മഹീന്ദ്രയുടെ വാഹനത്തിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. മഹീന്ദ്രയുടെ അടുത്ത ഇവിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അർജുനെ ഇന്നും കണ്ടെത്താനായില്ല ; പ്രദേശത്ത് ശക്തമായ മഴ, തിരച്ചിൽ അവസാനിപ്പിച്ചു

0
അങ്കോള: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍ ജൂലൈ 30...

ഫാ. ഡോ. ടിജെ ജോഷ്വാ അന്തരിച്ചു

0
പത്തനംതിട്ട : മലങ്കരസഭ ഗുരു രത്നം എന്നറിയപ്പെടുന്ന ഫാ. ഡോ. ടി.ജെ...

രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം

0
പത്തനംതിട്ട: രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം. 44 കൂട്ടങ്ങളോടെയുള്ള...