കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ച വീട്ടുജോലിക്കാരികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വർണമാല മോഷ്ടിച്ച വീട്ടുജോലിക്കാരികൾ അറസ്റ്റിൽ. നെയ്യാർഡാം സച്ചു ഭവനിൽ സുനി(41), അതിയന്നൂർ പനയറത്തല സ്വദേശി മാളു(36) എന്നിവരെയാണ് പിടിയിലായത്. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) മാലയാണ് പ്രതികൾ കവർന്നത്. ജൂൺ നാലാംതീയതിയായിരുന്നു മോഷണം. കിടപ്പുരോഗിയായ ശാരദയുടെ പരിചരണാർഥമുള്ള ജോലിക്കു വേണ്ടി ഏർപ്പെടുത്തിയവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ മാളുവാണ് മാല ഊരിയെടുത്തത്. തുടർന്ന് ഇരുവരും ചേർന്ന് ബാലരാമപുരത്തുളള സ്വർണപണയസ്ഥാപനത്തിൽ മാല പണയം വെച്ച് ഒരു ലക്ഷം രൂപവാങ്ങി.

തുടർന്ന് പണവുമായി ബീമാപളളിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. പണയം വെച്ച് കിട്ടിയ രൂപയിൽനിന്ന് വസ്ത്രങ്ങളും മൊബൈൽ ഫോണും വാങ്ങിയിരുന്നുവെന്നും പോലീസ് പറഞ്ഞു.മാല നഷ്ടപ്പെട്ടതിനും ജോലിക്കാരികളെ കാണാതായതിനെയും തുടർന്ന് സൈനു ഇവരെ ഫോണിൽ വിളിച്ചിരുന്നു. മടങ്ങിവരാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇവർ വന്നില്ല. തുടർന്ന് സൈനു വിഴിഞ്ഞം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ജോലിക്കാർ പിടിയിലാകുന്നത്. എസ്എച്ച്ഒ ആർ. പ്രകാശ്, എസ്‌ഐമാരായ എം. പ്രശാന്ത്, സേവിയർ, സിപിഒമാരായ വിനയകുമാർ, റിജിൻ,വനിത പോലീസുകാരായ രഞ്ചിമ, രാധി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...