ഡീപ് ഫെയ്ക്ക് വീഡിയോ : നടി രശ്മിക മന്ദാനയുടെ വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേന്ത്യയിൽ നിന്നാണ് പ്രതിയെ ഡൽഹി പോലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. രശ്മികയുടെ ഡീപ്പ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദം : പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണം ; കെപിസിസി നേതൃത്വം

0
തിരുവനന്തപുരം : ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന...

ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര ; അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന്...

ജിമ്മിന്റെ മറവിൽ ലഹരി വില്പന നടത്തിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി

0
കോഴിക്കോട്: ജിമ്മിന്റെ മറവിൽ ലഹരി വില്പന നടത്തിയ മൂന്ന് യുവാക്കളെ പോലീസ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം ; രണ്ട് പേർ പിടിയിൽ

0
വയനാട് : മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ...