കാസര്‍കോട് ഡോക്ടറില്‍ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് ഡോക്ടറില്‍ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. രാജസ്ഥാന്‍ ജോധ്പൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജെന്‍വര്‍ (24) ആണ് പിടിയിലായത്. ഓണ്‍ലൈന്‍ പാർട് ടൈം ജോലി വാഗ്ദാനം ചെയ്താണ് പ്രതി പണം തട്ടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കാസര്‍കോട് സൈബർ ക്രൈം പോലീസ് രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് പ്രതിയെ പിടിക്കൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിൽ കാസര്‍കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീദാസൻ എംവി, എഎസ് ഐ പ്രശാന്ത് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് എന്നിവരാണ് പ്രതിയെ തേടി രാജസ്ഥനിൽ എത്തി ശാസ്ത്രി നഗർ പോലീസിന്റെ സഹായത്തോടെ പ്രതിയെ കേരളത്തിൽ എത്തിച്ചത്.

പ്രതിയെ തേടി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസത്തിൽ എത്തിയപ്പോൾ കുറ്റ കൃത്യത്തിന് ശേഷം താമസം മാറിയെന്ന് മനസിലായത്. വാടക വീട് അന്വേഷിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയതിൽ പ്രതിയുടെ അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐപിഎസിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാർ (ഇൻചാർജ്) ന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീദാസ് എം വി, എ എസ് ഐ പ്രശാന്ത് കെ, എസ്‌സിപിഒ  നാരായണൻ എം, ദിലീഷ് എം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ പറ്റിയുള്ള സൂചന ലഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്‍ മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് ; പുനരന്വേഷണം വേണമെന്ന് കെഎസ്‌യു

0
കണ്ണൂര്‍ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രി വീണ...

നമുക്ക് തമിഴ്നാടിനെ മുന്നോട്ടുകൊണ്ടുവരണം; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കെ അണ്ണാമലൈ

0
ചെന്നൈ : ബിജെപിയിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി...

മണിപ്പൂരിൽ വീണ്ടും ആക്രമണം ; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു

0
ഇംഫാൽ : മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ അക്രമത്തിൽ മൂന്നുപേർ...

സി.പി.എം -ന്റെ നേതൃത്വത്തില്‍ വ്യക്ഷത്തൈകള്‍ നട്ടു

0
പത്തനംതിട്ട : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സി.പി.ഐ (എം)ന്റെ  നേതൃത്വത്തിൽ ജില്ലയിലെ വിവിധ...