പുലിയൂരിലെ പാടശേഖരങ്ങളിൽ വെള്ളമെത്തിക്കുന്ന പമ്പ ഇറിഗേഷൻ പദ്ധതിയുടെ പ്രധാന കനാൽ തകർന്നു

For full experience, Download our mobile application:
Get it on Google Play

പുലിയൂർ : ചെങ്ങന്നൂർ മേഖലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയുള്ള പുലിയൂരിലെ പാടശേഖരങ്ങളിൽ വെള്ളമെത്തിക്കുന്ന പമ്പ ഇറിഗേഷൻ പദ്ധതിയുടെ പ്രധാന കനാൽ തകർന്നു. കർഷകർ നടത്തിയ പരിശോധനയിൽ വലിയ ദ്വാരങ്ങൾ കണ്ടെത്തി. അടുത്ത കൃഷി തുടങ്ങുന്നതിനു മുൻപ് ഇവ അടച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു. ഇവയുടെ തകരാർ പരിഹരിക്കാതെ കൃഷിയിറക്കിയാൽ വേനൽക്കാലത്ത് പാടശേഖരത്തിലേക്ക് ആവശ്യത്തിനു വെള്ളമെത്തില്ല.

വിതരണംചെയ്യുന്ന വെള്ളമത്രയും പാടശേഖരത്തിലെത്താതെ പാഴായിപ്പോകും. അതുകൊണ്ട് കാലതാമസംകൂടാതെ നവീകരണജോലികൾ തുടങ്ങണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. വേനൽക്കാലത്തെ വെള്ളത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായി 12 ക്യുമക്സ് വെള്ളമാണ് പിഐപി കനാലിലൂടെ തുറന്നുവിടുന്നത്.
ഇതിൽ അഞ്ച് ക്യുമക്സ് വെള്ളമെങ്കിലും പാഴായിപ്പോകുന്നതായിട്ടാണ് പാടശേഖരസമിതികൾ പറയുന്നത്. കനാലുകൾ നന്നാക്കാതെ കൃഷിയിറക്കിയിട്ടു കാര്യമില്ലെന്നാണ് കർഷകർ പറയുന്നത്. പടനിലം പാടശേഖരത്തിലൂടെയുണ്ടായിരുന്ന ഉപകനാൽ തകർന്നിട്ട് നാളുകളേറെയായി. ഇതു നന്നാക്കാൻ പിഐപിയുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...