പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്ക് വീണ ഗുഡ്സ് ട്രെയിൻ വാഗണുകൾ ഇടിച്ച് തെറിപ്പിച്ച് മറ്റൊരു ഗുഡ്സ് ട്രെയിൻ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്ക് വീണ ഗുഡ്സ് ട്രെയിൻ വാഗണുകൾ ഇടിച്ച് തെറിപ്പിച്ച് മറ്റൊരു ഗുഡ്സ് ട്രെയിൻ. ജാ‍ർഖണ്ഡിൽ ശനിയാഴ്ച പുല‍ർച്ചെ 4.15നാണ് സംഭവം. പുരുലിയയിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ പിടകി ഗേറ്റിന് സമീപത്ത് വെച്ചാണ് പാളം തെറ്റിയത്. ഛന്ദിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപത്തായാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. രണ്ടാമത്തെ പാളത്തിലൂടെ വരികയായിരുന്ന ട്രെയിൻ പാളം തെറ്റിക്കിടന്ന വാഗണുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 21 വാഗണുകളാണ് പാളം തെറ്റിയത്.

ട്രെയിൻ ഇടിച്ചതിന് പിന്നാലെ രണ്ട് വാഗണുകൾ സമീപത്തെ റോഡിലേക്കും തെറിച്ച് വീണു. സാങ്കേതിക തകരാറും സിഗ്നൽ തകരാറും നിമിത്തമുണ്ടായ അപകടമാണ് ഇതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടത് ഗുഡ്സ് ട്രെയിനുകൾ ആയതിനാൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ റെയിൽ വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാതയിലൂടെയുള്ള പതിവ് രീതിയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്. കൂട്ടിയിടിയിൽ ട്രെയിനുകളുടെ വീലുകൾ തക‍ർന്ന് ഏറെ അകലത്തേക്ക് തെറിച്ച് വീണിട്ടുണ്ട്. അപകടം നടന്ന 200 മീറ്ററോളം ദൂരം ട്രാക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...