കൊച്ചി: ജീവിതച്ചെലവിന് മാര്‍ഗമില്ലെങ്കിലും പ്രായപൂര്‍ത്തിയായ അവിവാഹിതയായ മകള്‍ക്ക് പിതാവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി. അതേസമയം, ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്നയാളാണ് മകളെന്ന് തെളിയിച്ചാല്‍ ജീവനാംശം ആവശ്യപ്പെടാമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി. ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി നല്കിയ ഹരജിയിലാണ് ഉത്തരവ്. പരാതി ഫയല്‍ ചെയ്ത 2016 ജൂലൈ മുതല്‍ ഭാര്യക്ക് പ്രതിമാസം 10,000 രൂപയും മകള്‍ക്ക് 8000 രൂപയും ജീവനാംശം നല്‍കാനാണ് കുടുംബകോടതി ഉത്തരവിട്ടത്.
ഭാര്യക്ക് 10,000 രൂപ നല്‍കണമെന്ന ഉത്തരവ് ശരിവെച്ച കോടതി, മകള്‍ക്ക് ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 125 (1) പ്രകാരം പ്രായപൂര്‍ത്തിയാകുന്നതുവരെ ജീവനാംശം നല്കിയാല് മതിയെന്ന് വ്യക്തമാക്കി. 2017ല്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് ഹരജിക്കാരന് ചൂണ്ടിക്കാട്ടി. ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട് അനുസരിച്ച് ഹിന്ദുവായ മകള്‍ക്ക് വിവാഹം കഴിയുന്നതുവരെ പിതാവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെങ്കിലും ജീവിതച്ചെലവ് സ്വയം വഹിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കേണ്ടതുണ്ട്. ശാരീരിക വൈകല്യമോ മാനസിക ദൗര്‍ബല്യമോ പരിക്കോ നിമിത്തം ജീവിതച്ചെലവ് കണ്ടെത്താനാകാത്ത സാഹചര്യമുണ്ടെങ്കില്‍ മാത്രമേ ഇതിന് അര്‍ഹതയുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട് പ്രകാരമാണ് അപേക്ഷ നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033