പാളത്തിൽ അറ്റകുറ്റപ്പണി : കണ്ണൂര്‍ ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയയന്ത്രണം. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളുടെ സര്‍വ്വീസ് ആണ് റദ്ദാക്കിയത്.

പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ:
ഞായറാഴ്ച ഉച്ചയ്ക്ക് 2.50 നുള്ള 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി
ഞായറാഴ്ച വൈകീട്ട് 5.35 നുള്ള 6018 എറണാകുളം-ഷൊർണൂർ മെമു
ഞായറാഴ്ച രാത്രി 7.40 നുള്ള 6448 എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ്
തിങ്കളാഴ്ച പുലര്‍ച്ചെ 4.50 നുള്ള 12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി

ഭാഗിക റദ്ദാക്കൽ:
ഞായറാഴ്ച ഉച്ചയ്ക്ക് 2.50 നുള്ള 16306 നമ്പർ കണ്ണൂർ-എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും
ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള 12624 നമ്പർ ചെന്നൈ ട്രെയിൻ തൃശൂരിൽനിന്ന് രാത്രി 8.43 നു പുറപ്പെടും.
ഞായറാഴ്ച 10.10-ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട 16525 നമ്പർ കന്യാകുമാരി- ബെംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും

ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ പകരം കൂടുതൽ ബസ് സർവ്വീസുകൾ ഏർപ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. ജനശതാബ്ദി യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയിൽ തിരുവനന്തപുരത്ത് നിന്നും എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗത്തേയ്ക്ക് കൂടുതൽ സർവീസ് ഏർപ്പെടുത്തിയെന്നും ടിക്കറ്റുകൾ online.keralartc.com വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം എന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...