കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കാലടി: കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും. 14 വരെ രാത്രികളിലാണ് പണികൾ ന‌ടത്തുന്നത്. ഈ ദിവസങ്ങളിൽ 11–ാം തീയതി ഒഴികെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. കർക്ക‌ടക വാവ് പ്രമാണിച്ച് 11നു രാത്രി പാലത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെന്ന് മനോജ് മൂത്തേടൻ എംഎൽഎ അറിയിച്ചു.മറ്റു ദിവസങ്ങളിൽ രാത്രി നിരോധന സമയത്ത് അങ്കമാലി ഭാഗത്തു നിന്ന് എംസി റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങൾ ആലുവ പെരുമ്പാവൂർ വഴിയും പെരുമ്പാവൂരിൽ നിന്ന് തിരികെ ഇതേ വഴിയും പോകണം.

അങ്കമാലി ഭാഗത്തു നിന്നുള്ള ചെറു വാഹനങ്ങൾക്ക് കാലടിക്കടുത്ത് മറ്റൂരിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മലയാറ്റൂർ–കോടനാട് പാലം, വല്ലം വഴിയും ഇതുവഴി തന്നെ തിരികെയും പോകാം.മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ പെരുമ്പാവൂരിനും കാലടിക്കും ഇടയിൽ വല്ലം ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലംകടവ് –പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകണം. തിരിച്ചും ഈ വഴി ഉപയോഗിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...