മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരാനാവില്ല എന്ന് സ്കൂബ ടീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. നിലവിലെ കാലാവസ്ഥയിൽ മുതലപ്പൊഴിയിൽ തിരച്ചിൽ തുടരാനാവില്ല എന്ന് സ്കൂബ ടീം വ്യക്തമാക്കി. അപകടം നടന്ന് 9 ദിവസം പിന്നിട്ടിട്ടും കുടുംബങ്ങളെ സന്ദർശിക്കാത്ത മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും എതിരെ അതിരൂക്ഷ ഭാഷയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശന ഉയർത്തിയത്.മ ത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്നതാണ് ഒമ്പതാം ദിവസത്തെ തിരച്ചിലിലും വ്യക്തമാകുന്നത്.

വിഴിഞ്ഞത്തും നീണ്ടകരയിലുമായി മൂന്നു പേരെയാണ് ഇനിയും കണ്ടെത്താൻ ഉള്ളത്. കാണാതായവരുടെ കുടുംബാംഗങ്ങളുമായി മന്ത്രിമാർ നടത്തിയ ചർച്ചയും പാഴായി. ഇന്ന് രാവിലെ പത്തുമണിക്കാണ് സ്കൂബ ടീമിനെ ഫിഷറീസ് ഉദ്യോഗസ്ഥർ വിളിച്ചറിയിക്കുന്നത്. സർക്കാരിന്റെ അനാസ്ഥയിൽ വിഴിഞ്ഞത്ത് സിപിഐഎം റോഡ് ഉപരോധിച്ചു. ആരെയോ കാണാൻ കൊച്ചിയിലേക്ക് പറന്ന മുഖ്യമന്ത്രയെ ഇവിടേക്ക് കാണാനില്ല എന്ന് ബിനോയ് വിശ്വം പരിഹസിച്ചു. വിഴിഞ്ഞത്ത് കാണാതായ ജോണിനായും നീണ്ടകരയിലെ ഗൗതം കൃഷ്ണയ്ക്കായും തിരച്ചിൽ പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിസിറ്റിയിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണം

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 12.30 മുതൽ...

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...