അടൂര്‍ കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച : എട്ട് സ്വര്‍ണ്ണത്താലികള്‍ ഉള്‍പ്പെടെ മോഷ്ടാക്കള്‍ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. എട്ട് സ്വര്‍ണ്ണത്താലികളും 12 കാണിക്കവഞ്ചികളും മോഷ്ടാക്കള്‍ കവര്‍ന്നു. സി.സി.ടി.വി ക്യാമറകളുടെ ഡി.വി.ആറുകളും മോഷ്ടാക്കള്‍ അപഹരിച്ചു. വലിയ മോഷണസംഘമാണ് ഇതിനുപിന്നിലെന്നാണ് പോലീസ് നിഗമനം.  കാണിക്കവഞ്ചികളിലുണ്ടായിരുന്ന പണം പൂര്‍ണ്ണമായി അപഹരിച്ചിട്ടുണ്ട്. ഇതില്‍ എത്രത്തോളം പണമുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല. രണ്ടുഗ്രാം വീതമുള്ള എട്ട് സ്വര്‍ണ്ണത്താലികളാണ് മോഷണം പോയത്. 16 സി.സി.ടി.വി ക്യാമറകള്‍ ക്ഷേത്രത്തിന് ചുറ്റും സ്ഥാപിച്ചിരുന്നു.

മോഷ്ടാവിന്‍റെതെന്ന് കരുതുന്ന ഹെല്‍മെറ്റും മോഷണം നടന്ന സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് രാത്രിയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി പറയുന്നു. രാവിലെ ക്ഷേത്രം മേല്‍ശാന്തി പൂജകള്‍ക്കായി നടതുറക്കുവാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ ഭരണസമിതിയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന്...

0
തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ...

ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പി എസ് സിയിലെ കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന്...

0
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പി എസ് സിയിലെ കൂടുതൽ...