തലസ്ഥാനത്ത് വൻ ലഹരിവേട്ട ; എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തലസ്ഥാനത്ത് വൻ ലഹരിവേട്ട. 110 ഗ്രാം എം ഡി എം എയുമായി രണ്ടു യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം കോവളത്ത് വെച്ച് പിടികൂടി. പോലിസിനെ വെട്ടിച്ച് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തലസ്ഥാനത്ത് വ്യാപകമായ പരിശോധനകള്‍ കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവരുകയായിരുന്നു. ഇതിനിടെയാണ് വൻതോതിൽ ലഹരി വസ്തു ബെംഗളൂരുവിൽ നിന്നും കൊണ്ടുവരുന്നുവെന്ന വിവരം ഡാൻസാഫിന് ലഭിച്ചത്. ബെംഗളൂരുവിലേക്ക് പോയ ഒരു കാറിന്‍റെ വിവരം ലഭിച്ചു. കോവളം ബൈപ്പാസ് വഴി സംശയിക്കുന്ന കാർ വരുന്നത് ശ്രദ്ധയിൽപ്പെട്ട ഡാൻസാഫ് സംഘം വാഹനം തടഞ്ഞു.

പോലിസിനെ വെട്ടിച്ച് വാഹനം മുന്നോട്ടു പോയി. പോലിസ് പിന്തുടർന്ന് വാഹനം തടഞ്ഞു. കാറിന്‍റെ ഡോർ തുറക്കാൻ പ്രതികൾ തയ്യാറായില്ല. ഒടുവിൽ കാറിന്‍റെ ചില്ലുകള്‍ പൊട്ടിച്ച് വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കീഴ്പ്പെടുത്തിയാണ് എം ഡി എം എ കണ്ടെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം ; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

0
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ...