താമരശ്ശേരിയിൽ രഹസ്യ റെയ്ഡ് ; കാട്ടുചോലയ്ക്ക് അരികിൽ ഒളിപ്പിച്ച നിലയിൽ 110 ലിറ്റർ വ്യാജ ചാരായം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരി ഈങ്ങാപ്പുഴയ്ക്ക് സമീപം ചമൽ പ്രദേശത്ത് കാട്ടുചോലയ്ക്ക് അരികിൽ ഒളിപ്പിച്ചു വച്ച നിലയിൽ 110 ലിറ്റർ വ്യാജ ചാരായം എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഉടമസ്ഥരില്ലാത്ത നിലയിലായിരുന്നു മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് ഡിസി സ്‌ക്വാഡും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡും ചേർന്ന് വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് വൻ മദ്യശേഖരം പിടികൂടിയത്.
താമരശ്ശേരി താലൂക്കിലെ ഈങ്ങാപ്പുഴ വില്ലേജിൽ ചമൽ വേനക്കാവ് റോഡ് പരിസരത്തു നിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാറി കോളമല ഭാഗത്തേക്കുള്ള റോഡരികിന് സമീപമുള്ള നീർച്ചാലിനരികിലാണ് ചാരായം കണ്ടെത്തിയത്.

വിതരണത്തിനായി തയ്യാറാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യശേഖരം. 500 മില്ലിലിറ്റർ വീതമുള്ള 220 പ്ലാസ്റ്റിക് കുപ്പികളിലായി മൊത്തം 110 ലിറ്റർ ചാരായമാണ് ഒളിപ്പിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. അബ്കാരി ആക്ട് പ്രകാരം താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ചാരായം കടത്താൻ ശ്രമിച്ച സംഘത്തെയും കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രദേശത്ത് വ്യാജവാറ്റ് തടയുന്നതിനായി വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു. വനപ്രദേശങ്ങളും ഒറ്റപ്പെട്ട ഇടങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കെതിരെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

0
കൊല്ലം: കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ....

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...

എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി

0
തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ...