പത്തനംതിട്ട മാസ്റ്റര്‍ പ്ലാന്‍ : കളക്ടറേറ്റ് കാമ്പസ് പുന:സംഘടന പ്രോജക്ട് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മാസ്റ്റര്‍ പ്ലാനിലെ കളക്ടറേറ് കാമ്പസ് സമഗ്ര പുനഃസംഘടന പ്രോജക്ട് നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ജില്ല വികസന സമിതിക്കു സമര്‍പ്പിച്ചു. വാടക കെട്ടിടത്തിലുള്ള ഓഫീസുകള്‍ സര്‍ക്കാര്‍ ഓഫീസ് കോപ്ലക്സിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പ്രൊപ്പോസലുകളാണ് ജില്ല വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. നിലവിലെ സിവില്‍ സ്റ്റേഷന്റെ പോരായ്മ പരിഗണിച്ചു പാര്‍ക്കിംഗ് ഉള്‍പ്പെടെ പരിഹാരം കണ്ടെത്തുന്ന പദ്ധതിയാണിത്. പ്ലോട്ടിന്റെ നിലവിലെ സ്ഥിതി, വിഷന്‍, പദ്ധതി സങ്കല്‍പ്പം എന്നിവ പ്രൊപ്പോസലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഘട്ടംഘട്ടമായാണ് പ്രോജക്ട് നടപ്പാക്കുന്നത്.

കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സജിനി മോഹന്‍, അന്‍സാര്‍ മുഹമ്മദ്, ശോഭ കെ മാത്യു, എ. സുരേഷ് കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി സിനി എന്നിവര്‍ പങ്കെടുത്തു. ജില്ല ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതി തയ്യാറാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...