ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് മേജർ രവി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ മേജർ രവി. സിനിമ നയം ഉണ്ടാക്കണം. ഇതിനായി സർക്കാർ ഇടപെടണമെന്നും മേജർ രവി പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണമെന്നും മേജർ രവി പറഞ്ഞു. അതേസമയം, മുകേഷ് എംഎൽഎക്കെതിരെ കൂടുതൽ ലൈംഗികാരോപണം ഉയർന്നതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. പരാതി നൽകുമെന്ന് നടി മിനു മുനീർ പറഞ്ഞതോടെ കേസെടുക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇതിനിടെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ മുകേഷിൻ്റെ ഉൾപ്പെടുത്തിയതും വിവാദമായി.

ആദ്യം കാസ്റ്റിംഡ് ഡയറക്ടർ ടെസ് ജോസഫ്. പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീർ. മുകേഷിനെതിരായ വിവാദം കടുക്കുന്നു. തുടരെ വരുന്ന ആരോപണം ഇടത് എംഎൽഎക്കെതിരെ ആയതിനാൽ മുകേഷ് മാത്രമല്ല സർക്കാറും സിപിഎമ്മും വെടില്ലാണ്. പുതിയ ആരോപണത്തോട് മുകേഷ് പ്രതികരിച്ചിട്ടില്ല. ടെസിൻറെ ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മുകേഷിൻ്റെ വിശദീകരണം. സിപിഐ പരസ്യപിന്തുണക്കില്ല. പ്രതിപക്ഷനേതാവ് രാജിയാവശ്യപ്പെട്ടു. പ്രതിപക്ഷസംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നടി പരാതി നൽകിയാൽ കേസെടുക്കേണ്ട സാഹചര്യമാണ്. കേസെടുത്താലും എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലന്നാണ് സിപിഎമ്മിലെ ചർച്ചകൾ. പ്രതിപക്ഷത്തെ എംഎൽഎമാർക്കെതിരെ ഉയർന്ന സമാനകേസുകളാണ് പ്രതിരോധം. ആരോപണം മുറുകുന്നതിനിടെയാണ് മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയതും വിവാദമാകുന്നത്. ഷാജി എൻ കരുൺ അധ്യക്ഷനായ സമിതിയിലാണ് മുകേഷ് ഉള്ളത്. കോൺക്ലേവ് അടക്കം സംഘടിപ്പിക്കുന്നതിൻറെ ചുമതലയും സമിതിക്കാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...