മണിയാര്‍ പേക്കാവില്‍ വന്‍ മോഷണം : ലക്ഷങ്ങള്‍ വിലമതിക്കുന്ന നിലവിളക്കുകളും മണികളും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരക്കര : മണിയാര്‍ പേക്കാവില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുരാതന വസ്തുക്കള്‍ മോഷ്ടാക്കള്‍ അപഹരിച്ചു. കാവിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലവിളക്കുകള്‍, വലിയ മണികള്‍, ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് മോഷണം പോയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച വസ്തുക്കളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ഭക്തര്‍ സമര്‍പ്പിക്കുന്ന ഓട്ടുപാത്രങ്ങളും മണികളും ഉള്‍പ്പെടെ ഇവിടെ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം നേര്‍ച്ച സമര്‍പ്പിക്കാനെത്തിയ ഭക്തരാണ് മോഷണം നടന്നതായി കണ്ടത്.

മണിയാറില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന അന്‍പത് എക്കറോളം വരുന്ന കാവാണ് പേക്കാവ്‌. ഈ മേഖലയിലെ നിരവധി ക്ഷേത്രങ്ങളുടെ മൂല സ്ഥാനമായി കരുതപ്പെടുന്ന ഈ കാവ് വനം വകുപ്പിന്റെ പ്രത്യേക സംരക്ഷിത മേഖലകൂടിയാണ്. വടശ്ശേരിക്കര കോടമല മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പേക്കാവിലേക്ക് എഴുന്നള്ളത്ത് നടത്തുകയും പ്രത്യേക പൂജകള്‍ ചെയ്യുന്നതും പതിവാണ്. മുന്‍പ് ഇവിടെ കാളീ വിഗ്രഹമുണ്ടായിരുന്നതായും ഭക്തര്‍ പറയുന്നു. കാവില്‍ നിന്നും നഷ്ടപ്പെട്ട അമൂല്യ വസ്തുക്കള്‍ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഭക്തര്‍ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...