എയ്ഡ്‌സ് ബോധവല്‍ക്കരണം : ജില്ലയില്‍ റെഡ് റിബണ്‍ പ്രശ്‌നോത്തരി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാര്‍ഥികളില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ റെഡ് റിബണ്‍ ജില്ലാതല പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുട സംയുക്താഭിമുഖ്യത്തിലാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്. വിജയികള്‍ക്ക് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോയും വിതരണം ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ജിനു ജി. തോമസ്, ജില്ല ടി.ബി ഓഫീസര്‍ ഡോ.രാധിക എസ്.ഗോപന്‍, ജില്ല ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ ആര്‍. ദീപ, എം.പി.ബിജുകുമാര്‍, ആരോഗ്യവകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെള്ളിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിബിന്‍ സാജന്‍ പ്രശ്‌നോത്തരി മോഡറേറ്ററായി. തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.ഷിഹാദ് ഷിജു, ശ്രീനന്ദ് എസ്.നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും വടശ്ശേരിക്കര റ്റി.റ്റി.റ്റി.എം.വി.എച്ച്.എസ് ലെ അസ്‌ന അസീസ്, റ്റി.ശ്യാംദാസ് എന്നിവര്‍ രണ്ടാം സ്ഥാനവും തേക്കുതോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ആന്‍ മരിയ മാത്യു, കൃപ മറിയം സാബു എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...