ഓണം : പത്തനംതിട്ട ജില്ലയില്‍ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മ്മാണം, അനധികൃത മദ്യ വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതല്‍ 31 വരെ ജില്ലയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകള്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തിര നടപടി സ്വീകരിക്കും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തിരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

കള്ള് ഷാപ്പുകള്‍ ഉള്‍പ്പടെ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രത്യേകം നിരീക്ഷിക്കും. പോലിസ്, മോട്ടോര്‍ വാഹനം, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന ഉണ്ടാകും. പുറമെ പോലീസ് ഡോഗ് സ്‌ക്വാഡും എക്‌സൈസും സംയുക്തമായി റേയില്‍വേ സ്റ്റേഷന്‍, പാര്‍സല്‍/കൊറിയര്‍ സര്‍വീസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ചിറ്റാര്‍, കോന്നി വനമേഖലകള്‍ കേന്ദ്രീകരിച്ച് വനം വകുപ്പിന്റെ സഹായത്തോടെ പ്രത്യേക റെയ്ഡുകള്‍ ഉണ്ടാകുമെന്നും ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

അബ്കാരി, എന്‍.ഡി.പി.എസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂമിലും താലൂക്കുതല കണ്‍ട്രോള്‍ റൂമിലും ഫോണ്‍ മുഖേന അറിയിക്കാം. ജില്ല കണ്‍ട്രോള്‍ റൂം -0468 2222873, ടോള്‍ ഫ്രീ നമ്പര്‍- 1055, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പത്തനംതിട്ട- 0468 2222502, 9400069466, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, അടൂര്‍- 04734 217395, 9400069464, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തിരുവല്ല- 0469 2605684, 9400069472, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മല്ലപ്പള്ളി- 0469 2682540, 9400069470, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് റാന്നി- 04735 228560, 9400069468, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്- 0468 2351000, 9400069473, എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട- 0468 2322235, 9400069476, എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല- 0469 2747632, 9400069481, എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി- 0469 2683222, 9400069480, എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി- 04735 229232, 9400069478, എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍- 04734 216050, 9400069475, എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി- 0468 2244546, 9400069477, എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍- 04735251922, 9400069479.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....

കൈകോർത്തുനിൽക്കുന്ന വ്‌ളാഡിമിർ പുടിന്റെയും ഷീ ജിൻപിങ്ങിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോദി ; ലക്ഷ്യം...

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ്...

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...