ഓരോ രാഷ്ട്രീയ സാഹചര്യത്തിലാണ് ഭൂരിപക്ഷം കൂടുന്നതും കുറയുന്നതുമെല്ലാം ; എളമരം കരീം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഓരോ രാഷ്ട്രീയ സാഹചര്യത്തിലാണ് ഭൂരിപക്ഷം കൂടുന്നതും കുറയുന്നതുമെല്ലാമെന്ന് കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം. മീഡിയ വൺ ‘ദേശീയപാത’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തനവും ​ട്രേഡ് യൂനിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് താൻ എപ്പോഴും ജനങ്ങൾക്കിടയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണവും അതുപോലെയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥിക്ക് നല്ല വിജയമുണ്ടായി. അത് കഴിഞ്ഞ് 2021ൽ എൽ.ഡി.എഫ് ഏഴ് നിയമസഭ മണ്ഡലത്തിൽ ആറിലും വൻ വിജയം നേടി. ഇപ്പോഴത്തെ സാഹചര്യം എൽ.ഡി.എഫിന് അനുകൂലമാണ്. ഏതെങ്കിലും വ്യക്തിയുടെ നൈപുണ്യമോ തെരഞ്ഞെടുപ്പ് തന്ത്രമോ അല്ല, മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നത് അതാത് കാലത്തെ രാഷ്ട്രീയ പ്രശ്നങ്ങളാണ്.

2019 മുതൽ ബി.ജെ.പി സർക്കാർ മത വർഗീയത ശക്തിപ്പെടുത്തുകയാണ്. വർഗീയ സംഘർഷങ്ങൾ, കലാപങ്ങൾ എന്നിവയെല്ലാം ശക്തിപ്പെട്ടു. അതിന്റെയെല്ലാം ഉയർന്ന രൂപത്തിലാണ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം വരുന്നത്. വീണ്ടും ബി.ജെ.പി അധികാരത്തിൽ വരുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...